ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ആരാധന ക്രമ ക്വിസ് മത്സര വിജയികൾ

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആരാധനാക്രമ ബൈബിള്‍ ക്വിസ് മത്സരത്തിന് ഉജ്ജ്വല പരിസമാപ്തി. രൂപതയുടെ എല്ലാ ഇടവകകളിലും മിഷനുകളിലും പിന്നീട് റീജിയണല്‍ തലങ്ങളിലും വിജയികളായ 43 ടീമുകളെ പങ്കെടുപ്പിച്ച് ലിവര്‍പൂള്‍ സമാധാന രാജ്ഞി ദേവാലയ ഹാളില്‍ ലൈവ് ആയി നടന്ന മത്സരത്തില്‍ ഹേവാര്‍ഡ്സ് ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള ജോമോന്‍ ജോണ്‍, ബിബിത കെ ബേബി ദമ്പതികള്‍ അടങ്ങിയ ടീം 3000 പൗണ്ടും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങിയ ഒന്നാം സമ്മാനത്തിന് അര്‍ഹരായി.

മാഞ്ചസ്റ്റര്‍ ഹോളി ഫാമിലി മിഷന്‍ അംഗമായ ഷാജി കൊച്ചുപുരയില്‍, ജെന്‍സി ഷാജി ദമ്പതികള്‍ക്ക് രണ്ടാം സമ്മാനമായ 2000 പൗണ്ടും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ന്യൂ കാസില്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് ദി റോസറി മിഷന്‍ അംഗങ്ങളായ ജിസ് സണ്ണി, ജിന മരിയ സണ്ണി മാറാട്ടുകളം സഹോദരങ്ങള്‍ എന്നിവര്‍ മൂന്നാം സമ്മാനമായ 1000 പൗണ്ടും ട്രോഫിയും സര്‍ട്ടിഫിക്കേറ്റിനും യഥാക്രമം അര്‍ഹരായി.

ആരാധന ക്രമ വര്‍ഷത്തില്‍ രൂപതയയിലെ മുഴുവന്‍ കുടുംബങ്ങളെയും പങ്കെടുപ്പിച്ചു നടത്തിയ ക്വിസ് മത്സരം കുടുംബങ്ങളുടെ പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഫൈനലിസ്റ്റുകളായ 44 ടീമുകള്‍ക്കും വിജയികള്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റീജിയണല്‍ തലത്തില്‍ 80 ശതമാനത്തില്‍ അധികം മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു.

.

Follow the link below for the questions

Bishops Office
St.Ignatius Presbytery,
St. Alphonsa of the Immaculate Conception Cathedral
St.Ignatius Square,
Preston,
PR11TT ,
Tel : +44 (0) 1772587186
Email : chancery@csmegb.org
Web : www.eparchyofgreatbritain.org
COPYRIGHT @ 2021 | SYRO-MALABAR EPARCHY OF GREAT BRITAIN