Suvara 2024

ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2024 Online ബൈബിൾ ക്വിസ്, കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരങ്ങൾ രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുന്നത്. ഏപ്രിൽ മാസം 20 ന് പരിശീലന മത്സരത്തോടെ ആരംഭിക്കുന്ന സുവാറ 2024 മത്സരങ്ങൾ വിവിധ റൗണ്ടുകൾ പൂർത്തിയാക്കി ജൂൺ 8 ന് ഫൈനൽ മത്സരങ്ങൾ നടത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്. മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പി.ഒ.സി. ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക. മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2025 ലെ ജൂബിലി വർഷത്തിന് ഒരുക്കമായി പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ “പ്രതീക്ഷയുടെ തീർത്ഥാടകർ” എന്ന മുദ്രാവാക്യവുമായി രൂപത മുഴുവൻ ”ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു”
(സങ്കീ 119 : 114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുമ്പോൾ ഈ വർഷത്തെ ‘സുവാറ’ മത്സരങ്ങൾക്ക് പ്രാധാന്യമേറുന്നു. നമ്മുടെ രൂപതയിലെ എല്ലാകുട്ടികളെയും മത്സരത്തിൽ പങ്കെടുപ്പിച്ചുകൊണ്ട് വചനത്തിൽ ഉറപ്പുള്ളവരാക്കാം. മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസ് ആയ ഇരുന്നൂറ്റിയമ്പത്, നൂറ്റിയമ്പത്, നൂറ് പൗണ്ടുകൾ വീതം ഒന്ന്, രണ്ടു, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം ലഭിക്കും . മത്സരങ്ങളെക്കുറിച്ചും മത്സരങ്ങളുടെ സമയത്തെക്കുറിച്ചും അറിയുന്നതിനായി ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്സൈറ്റ് സന്ദർശിക്കുക. സുവാറ 2024 ബൈബിൾ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ഫോമിൽ ക്ലിക്ക് ചെയ്യുക

https://forms.office.com/pages/responsepage.aspx?id=_TZTq6nQiE-Kztxy6twlvgTIpwqWL5xKs1Bd9xcp9qtUM1FCSlY5SEVORTlBUThEMkYwSzlEOTFENSQlQCN0PWcu

Bishops Office
St.Ignatius Presbytery,
St. Alphonsa of the Immaculate Conception Cathedral
St.Ignatius Square,
Preston,
PR11TT ,
Tel : +44 (0) 1772587186
Email : chancery@csmegb.org
Web : www.eparchyofgreatbritain.org
COPYRIGHT @ 2021 | SYRO-MALABAR EPARCHY OF GREAT BRITAIN