ബ്രിസ്റ്റോള്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ഇടവക പ്രഖ്യാപനവും ദുക്റാന തിരുന്നാളും ജൂലൈ 1, 2, 3, 4 തിയതികളില്‍
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇടവക തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ബ്രിസ്റ്റോളിലെ സീറോ മലബാര്‍ സമൂഹം ഇടവക പ്രഖ്യാപനവും മാര്‍ തോമാശ്ലീഹയുടെ ദുക്റാന തിരുനാളും ജൂലൈ 1, 2, 3, 4 തിയതികളില്‍ ആഘോഷിക്കുന്നു. മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ ദിനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് മിഷനെ ഇടവകയായി പ്രഖ്യാപിക്കുന്നതും ആഘോഷമായ വി. കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയും ചെയ്യും. ഈ അവസരത്തില്‍ കുട്ടികള്‍ തൈലാഭിഷേകം സ്വീകരിക്കുന്നതോടൊപ്പം നിര്‍മ്മാണ ഘട്ടത്തിലേക്ക് അടുക്കുന്ന ദേവാലയത്തിന്റെ സ്ഥലത്ത് ഒരു ഇടവക കുടുംബം എന്ന നിലയില്‍ ആദ്യമായി ഒത്തുചേരുന്നതും വിനോദ പരിപാടികളോടും സ്നേഹ വിരുന്നോടും കൂടെ ദിവസം ആഘോഷിക്കുന്നതുമാണ്.
ന്യൂകാസിലില്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് ദി റോസറി മിഷന്‍ ഉദ്ഘാടനവും ദുക്‌റാന തിരുനാള്‍ ആഘോഷവും നാളെ മുതല്‍
ന്യൂകാസില്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതക്ക് ന്യൂ കാസില്‍ കേന്ദ്രമായി പുതിയ മിഷന്‍ രൂപീകൃതമാകുന്നു. ഔര്‍ ലേഡി ക്വീന്‍ ഓഫ് ദി റോസറി മിഷന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ മിഷന്‍ ജൂലൈ ഒന്നാം തീയതി വൈകുന്നേരം ആറരക്ക് വോക്കെര്‍ ഔര്‍ ലേഡി ആന്‍ഡ് സെന്റ് വിന്‍സെന്റ് ദേവാലയത്തില്‍ വച്ച് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ വച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിക്കും.
തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് പിതാവ് കാര്‍മികത്വം വഹിക്കും. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് മോണ്‍. ജിനോ അരീക്കാട്ട് എംസിബിഎസ്, പ്രെസ്റ്റന്‍ റീജിയണല്‍ കോഡിനേറ്റര്‍ ഫാ. സജി തോട്ടത്തില്‍. മിഷന്‍ ഡയറക്ടര്‍ ഫാ. ജോജോ പ്ലാപ്പള്ളില്‍ സിഎംഐ, രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മറ്റ് വൈദികര്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികര്‍ ആകും.
ആറാമത് വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 16 ന്
സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയന്‍ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം കർമ്മല മാതാവിൻറെ തിരുനാൾ ദിനമായ ജൂലൈ 16 ന് നടത്തപ്പെടും. തീര്‍ത്ഥാടനത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും. സീറോ മലബാര്‍ സഭയുടെ ആറാമതു തീര്‍ത്ഥാടനത്തിന് ഈ വര്‍ഷം നേതൃത്വവും ആതിഥേയത്വവും നൽകുന്നത് കേംബ്രിഡ്ജ് റീജിയണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹമാണ്. തീര്‍ത്ഥാടകരായി വന്നെത്തുന്ന ആയിരക്കണക്കിന് മരിയ ഭക്തര്‍ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മാര്‍ ജോസഫ് പിതാവ് മുഖ്യ കാര്മ്മികത്വം വഹിക്കും. സീറോ മലബാര്‍ വികാരിജനറാള്‍മാരും, വൈദികരും സഹ കാര്‍മ്മികരായി പങ്കു ചേരും.