ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇടവക തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ബ്രിസ്റ്റോളിലെ സീറോ മലബാര്‍ സമൂഹം ഇടവക പ്രഖ്യാപനവും മാര്‍ തോമാശ്ലീഹയുടെ ദുക്റാന തിരുനാളും ജൂലൈ 1, 2, 3, 4 തിയതികളില്‍ ആഘോഷിക്കുന്നു. മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ ദിനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് മിഷനെ ഇടവകയായി പ്രഖ്യാപിക്കുന്നതും ആഘോഷമായ വി. കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയും ചെയ്യും. ഈ അവസരത്തില്‍ കുട്ടികള്‍ തൈലാഭിഷേകം സ്വീകരിക്കുന്നതോടൊപ്പം നിര്‍മ്മാണ ഘട്ടത്തിലേക്ക് അടുക്കുന്ന ദേവാലയത്തിന്റെ സ്ഥലത്ത് ഒരു ഇടവക കുടുംബം എന്ന നിലയില്‍ ആദ്യമായി ഒത്തുചേരുന്നതും വിനോദ പരിപാടികളോടും സ്നേഹ വിരുന്നോടും കൂടെ ദിവസം ആഘോഷിക്കുന്നതുമാണ്.
ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ രൂപതയിലെ പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായ യുവതീ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ത്രിദിന യൂത്ത് ക്യാമ്പ് ‘മാര്‍ഗം 2022 ‘ലേക്ക് യുവതി യുവാക്കള്‍ക്ക് ഇനിയും ബുക്ക് ചെയ്യാം.
ഇയര്‍ 13 ക്ലാസിലും , മുകളിലും ഉള്ള യുവതി യുവാക്കള്‍ക്ക് ക്യാംപില്‍ പങ്കെടുക്കാം. ജൂണ്‍ മാസം 24 മുതല്‍ 26 വരെ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന ക്ളാസുകളും,പരിശീലന പരിപാടികളും അരങ്ങേറും. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ ആളുകള്‍ ആണ് ഇവക്ക് നേതൃത്വം നല്‍കുക. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള യുവതീ യുവാക്കള്‍ പങ്കെടുക്കുന്ന പരിപാടി ഏറെ വ്യത്യസ്തയോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.
സ്റ്റഫോര്‍ഡ് ഷെയറിലെ യാന്‍ ഫീല്‍ഡ് പാര്‍ക്കില്‍ സംഘടിപ്പിച്ചിരിക്കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ യൂത്ത് ക്യാംപില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടന്ന് അതാത് ഇടവകകളിലെ വികാരിമാരുമായോ , യൂത്ത് ആനിമേറ്റര്‍മാരുമായോ ബന്ധപ്പെട്ട് രെജിസ്റ്റര്‍ ചെയ്യണമെന്നും , കൂടുതല്‍ വിവരങ്ങള്‍ക്ക് എസ് എം വൈ എം ഡയറക്ടര്‍ ഫാ. ഫാന്‍സ്വാ പത്തിലുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് FR FANZWA PATHIL -07309049040,
Register today @ https://forms.office.com/r/vgCxM1B7Hj to secure your place for this amazing, unmissable event.