രണ്ടാം എപ്പാര്‍ക്കിയല്‍ സമ്മേളനം

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം എപ്പാര്‍ക്കിയല്‍ സമ്മേളനം സമാപി ച്ചു; 150ഓളം പ്രതിനിധികള്‍ പങ്കെടുത്തു

ന്യൂ ടൗണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം എപ്പാര്‍ക്കിയല്‍ സമ്മേളനം സമാപിച്ചു. വെയില്‍സിലെ കഫെന്‍ലി പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു ദിവസമായി നടന്നു വന്നിരുന്ന സമ്മേളനത്തില്‍ വൈദികരും സന്യസ്തരും ഡീക്കന്മാരും അല്മായ പ്രതിനിധികളും ഉള്‍പ്പടെ നൂറ്റമ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയില്‍ മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തില്‍ ബ്രിട്ടനിലെ അപ്പസ്തലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ക്ലൗഡിയോ ഗുഗുജറോത്തി ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ ‘വിശുദ്ധമായത് വിശുദ്ധര്‍ക്ക് ‘എന്ന ആപ്തവാക്യത്തില്‍ അധിഷ്ഠിതമായി സീറോ മലബാര്‍ സഭയുടെ ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം, സംസ്‌കാരം എന്നീ വിഷയങ്ങളില്‍ പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍, ഡോ. ജേക്കബ് കിഴക്കേവീട്, ഡോ. പോളി മണിയാട്ട്, പ്രശസ്ത സുറിയാനി പണ്ഡിതന്‍ പ്രൊഫ. ഡോ. സെബാസ്റ്റ്യന്‍ ബ്രോക്ക്, പ്രൊഫ. ഡോ. പി.സി. അനിയന്‍ കുഞ്ഞ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഓരോ പ്രബന്ധാവതരണങ്ങള്‍ക്ക് ശേഷം പ്രതിനിധികള്‍ ഗ്രൂപ്പുകള്‍ ആയി തിരിഞ്ഞു ചര്‍ച്ചകള്‍ നടത്തുകയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ചു അവതരിപ്പിക്കുകയും ചെയ്തു. രൂപതയുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുര, ഫാ. ജോര്‍ജ് ചേലക്കല്‍. ഫാ. ജിനോ അരീക്കാട്ട് എം.സി.ബി.എസ്, ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, ഡോ. ജോണ്‍ പുളിന്താനത്ത്, ഡോ. ജോസഫ് കറുകയില്‍, ഡോ വര്‍ഗീസ് പുത്തന്‍പുരക്കല്‍, ഡോ. മാര്‍ട്ടിന്‍ ആന്റണി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോമില്‍സ് മാത്യു, ജോയിന്റ് സെക്രട്ടറി ജോളി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Bishops Office
COPYRIGHT @ 2025 | SYRO-MALABAR EPARCHY OF GREAT BRITAIN | ALL RIGHTS RESERVED