സുവാറ ബൈബിൾ ക്വിസ് 2023

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ മൂന്നാമത് സുവാറ 2023 ബൈബിള്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സുവാറ 2023 ബൈബിള്‍ ക്വിസിൽ ആയിരത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു . ഓണ്‍ലൈനില്‍ വിവിധ ഘട്ടങ്ങളായി നടത്തിയ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ആറ് മത്സരാര്‍ത്ഥികള്‍ വീതമാണ് ഓരോ പായപരിധി ഗ്രൂപ്പുകളില്‍നിന്നും ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയത്. എല്ലാവരും വചനം പഠിക്കുക, വചനത്തിന് സാക്ഷികളാവുക എന്നുള്ള രൂപതാദ്ധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നിര്‍ദ്ദേശത്തോടെ ചേര്‍ന്നുകൊണ്ട് രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ആണ് എല്ലാവര്‍ഷവും സുവാറ ബൈബിള്‍ ക്വിസ് നടത്തുക. നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഏറ്റവും ആകര്‍ഷകമായ രീതിയില്‍, നേരിട്ട് മത്സരാത്ഥികളോട് സംവദിച്ചുകൊണ്ടാണ് മത്സരങ്ങള്‍ നടത്തപ്പെട്ടത്. ബൈബിള്‍ അപ്പസ്റ്റോലറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ സാന്നിധ്യത്തില്‍ ബൈബിള്‍ അപ്പോസ്റ്റലേറ്റ് കമ്മിഷന്‍ ചെയര്‍മാന്‍ രൂപത വികാരി ജനറല്‍ ജിനോ അരിക്കാട്ട് എംസിബിഎസ് സുവാറ 2023 വിജയികളെ പ്രഖ്യാപിച്ചു.
8 -10 ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടിയത് ഔര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം മിഷനില്‍ നിന്നുമുള്ള മനുവേല്‍ മനോജ് ആണ്. രണ്ടാം സ്ഥാനം നേടിയത് അതേ മിഷനില്‍ നിന്നുമുള്ള മെലിസാ റോസ് ജോണും മൂന്നാം സ്ഥാനം നേടിയത് ഔര്‍ ലേഡി ഓഫ് നേറ്റിവിറ്റി മിഷപതിനെട്ടു വയസിന് മുകളിലുള്ളവര്‍ക്കായി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം ടിന്റു ജോസഫ്, സെന്റ് അല്‍ഫോന്‍സാ ആന്‍ഡ് ആന്റണി എഡിന്‍ബറോയും രണ്ടാം സ്ഥാനം ഔര്‍ ലേഡി ഓഫ് കോണ്‍സലേഷന്‍ പ്രൊപ്പോസഡ് മിഷന്‍ ക്രോലി യിലുള്ള ബിബിത കെ ബേബിയും മൂന്നാം സ്ഥാനം മാഞ്ചസ്റ്റര്‍ ഹോളി ഫാമിലി മിഷനിലെ രാജി വര്‍ഗീസും കരസ്ഥമാക്കി.ന്‍, പോര്‍ട്‌സ്മൗത്തില്‍ നിന്നുമുള്ള ഷോണ്‍ സോബിനുമാണ്.
ഏജ് ഗ്രൂപ്പ് 11 -13 നില്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് ദി റോസറി മിഷന്‍ ന്യൂകാസിലില്‍ നിന്നുള്ള മെല്‍വിന്‍ ജെയ്മോൻ ഒന്നാം സ്ഥാനം നേടി . രണ്ടാം സ്ഥാനം നേടിയത് ബഥനി കാതറിന്‍ ജോണ്‍, സെന്റ് ജോസഫ് മിഷന്‍ കൊവെന്‍ട്രയും മൂന്നാം സ്ഥാനം നേടിയത് സെന്റ് മേരീസ് പ്രൊപ്പോസഡ് മിഷന്‍ ഗ്ലോസ്റ്ററില്‍ നിന്നുള്ള ഇവനെ മേരി സിജിയുമാണ്.
ഏജ് ഗ്രൂപ്പ് 14 -17 ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം അബര്‍ഡീന്‍ സെന്റ മേരി മിഷനിലെ ആല്‍ബര്‍ട്ട് ജോസി ഒന്നാം സ്ഥാനം നേടിയപ്പോള്‍ അതെ മിഷനിലെ തന്നെ ആല്‍വിന്‍ സിജി ജോസഫ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ
സോൾറ്റലി സെന്റ് ബെനഡിക്ട് മിഷനില്‍ അദിന്‍ ബെന്നി മൂന്നാം സ്ഥാനം നേടി.

മത്സര ഫലങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബൈബിൾ അപ്പൊസ്‌തലേറ്റിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.For more information Click here

Bishops Office
St.Ignatius Presbytery,
St. Alphonsa of the Immaculate Conception Cathedral
St.Ignatius Square,
Preston,
PR11TT ,
Tel : +44 (0) 1772587186
Email : chancery@csmegb.org
Web : www.eparchyofgreatbritain.org
COPYRIGHT @ 2021 | SYRO-MALABAR EPARCHY OF GREAT BRITAIN