ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇടവക വർഷം ആരംഭിച്ചു.

സ്റ്റോക്ക് ഓൺ ട്രെൻറ്റ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഈ വർഷം (2020 -2021 ) ഇടവക വർഷമായി ആചരിക്കും , രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി അഞ്ചാം വർഷം ഇടവക വർഷമായാണ് ആചരിക്കുന്നതിന്റെ ഭാഗമായാണിത് . ഇടവക വർഷത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം സ്റ്റോക്ക് ഓൺ ട്രെൻറ്റ് ഔർ ലേഡി ഓഫ് ഹെല്പ് പെർപെച്വൽ മിഷനിലെ സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു . വികാരി ജെനെറൽ മാരായ റെവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി .എസ് .,റെവ. ഫാ. ജോർജ് ചേലക്കൽ , റെവ ഫാ. ഹാൻസ് പുതിയാ കുളങ്ങര , റെവ.ഫാ. ടോമി അടാട്ട് , റെവ. ഫാ. ജോർജ് എട്ടുപറ , രൂപതയുടെ വിവിധ ഇടവകകൾ ,മിഷനുകൾ , എന്നിവിടങ്ങളിൽ നിന്നുള്ള വൈദികർ സന്യസ്തർ , അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .അടുത്ത ഒരു വർഷക്കാലം രൂപതയിൽ കൂടുതൽ ഇടവകകൾ ഉണ്ടാകുവാനും ,ഇടവക കേന്ദ്രീകൃതമായ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുവാനും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . ഇതിനായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും , വികാരി ജെനെറൽ ഫാ. ജിനോ അരീക്കാട്ട് എം. സി. ബി എസ് , രൂപതാ ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ റീജിയനുകളിൽ നിന്നും രണ്ട് അല്മായ പ്രതിനിധികളും ഓരോ വൈദികരും ഉൾപ്പടെ ഇരുപത്തി ഏഴ് അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട് . വരും ദിവസങ്ങളിൽ രൂപതയിലെ ഓരോ ഇടവക കളിലും , മിഷനുകളിലും , റീജിയൺ , രൂപത തലങ്ങളിലും ഇടവക വർഷത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ നടക്കും.

Bishops Office
St.Ignatius Presbytery,
St. Alphonsa of the Immaculate Conception Cathedral
St.Ignatius Square,
Preston,
PR11TT ,
Tel : +44 (0) 1772587186
Email : chancery@csmegb.org
Web : www.eparchyofgreatbritain.org
COPYRIGHT @ 2021 | SYRO-MALABAR EPARCHY OF GREAT BRITAIN