യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടാമത് ബൈബിൾ കലോത്സവത്തിൽ ഓവറോൾ കിരീടം കേംബ്രിഡ്ജ് റീജിയനും, ഫസ്റ്റ് റണ്ണർ അപ്പായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയനും സെക്കന്റ് റണ്ണർ അപ്പായി ലെസ്റ്റർ റീജിയനും മാറി. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മിഷനുവേണ്ടി കഴിഞ്ഞ വർഷങ്ങളിൽ ബൈബിൾ അപ്പൊസ്തലേറ്റിന്റെയും ബൈബിൾ കലോത്സവത്തിന്റെയും കോഡിനേറ്റർ ആയി പ്രവർത്തിച്ച അന്തരിച്ച ആന്റണി മാത്യുവിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ ട്രോഫി ബര്മിങ്ഹാം സെന്റ് ബെനഡിക്ട് മിഷനും കരസ്ഥമാക്കി .
രാവിലെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിച്ചു ഉത്ഘാടനം ചെയ്തു . “ദൈവവവചനം രൂപതയുടെ എല്ലാ തലങ്ങളിലും ആഘോഷിക്കപ്പെടുന്ന സമയമാണ് ബൈബിൾ കലോത്സവം. ഈശോ മാർത്തായോട് പറഞ്ഞത് ഒരു കാര്യമേ ആവശ്യമുള്ളൂ എന്നാണ് ദൈവവചനമായ ഈശോയാണത് . വചനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത് മാർ സ്ലീവായാണ് മാർ സ്ലീവ ക്രൂശിതനും ഉത്ഥിതനതുമായ ഈശോയാണ് അതുപോലെ വിശുദ്ധ കുർബാനയുടെ സത്തയും മാർ സ്ലീവായാണെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടാമത് ബൈബിൾ കലോത്സവം സ്കൻതോർപ്പിലെ ഫ്രഡറിക് ഗൗ സ്കൂളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ബൈബിൾ കലോത്സവം കൂട്ടായ്മ സൃഷ്ടിക്കുന്നു ,കൂട്ടായ്മ തന്നെ ആയിരിക്കുന്ന റൂഹാദ്ക്കുദ്ശായാൽ ആണ് ഇത് സാധ്യമാകുന്നത് . റൂഹാദ്കുദശ യുടെ പ്രവർത്തിയാൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത മുഴുവൻ കൂട്ടായ്മയിലും സമാധാനത്തിലും ആയിരിക്കുവാൻ ബൈബിൾ കലോത്സവം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് സ്കൻതോർപ്പ് ഫ്രെഡറിക് ഗൗ സ്കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത് . യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവമായി വിലയിരുത്തപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തിന് മത്സരാർത്ഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും ഒന്ന് ചേർന്നതോടെ അയ്യായിരത്തിലധികം വിശ്വാസികളുടെ കുടുംബ സംഗമ വേദി കൂടിയായായി മത്സര നഗരി മാറി രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ .ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസലർ റെവ. ഡോ മാത്യു പിണക്കാട്ട്, ഫിനാൻസ് ഓഫീസർ ഫാ . ജോ മൂലച്ചേരി വി സി, വൈസ് ചാൻസലർ ഫാ ഫാൻസ്വാ പത്തിൽ , ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറയിൽ ,റെവ ഡോ ജോൺ പുളിന്താനത്ത് , റെവ ഡോ ക്രിസ്റ്റോ നേര്യംപറമ്പിൽ , റെവ ഫാ തോമസ് വാലുമ്മേൽ , റെവ ഫാ ജോസഫ് പിണക്കാട്ട് , ബൈബിൾ അപ്പോസ്റ്റലേറ്റ് കോഡിനേറ്റർ ജോൺ കുര്യൻ , ജോയിന്റ് കോഡിനേറ്റേഴ്സ് ജിമ്മിച്ചൻ ജോർജ്, മർഫി തോമസ് , , രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള വൈദികർ അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി .