വാല്സിംഗ്ഹാം: ഇംഗ്ലണ്ടിലെ പുണ്യപുരാതന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ വാല്‍സിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനം ജൂലായ് 17 ന് (ശനിയാഴ്ച) നടക്കും. ഹെവര്‍ഹില്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് വാല്‍സിംഗ്ഹാം മരിയന്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് ജപമാലയോടുകൂടി തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. 2 മണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനക്ക് ശേഷം തിരുന്നാള്‍ പ്രദക്ഷിണവും 4.30 ന് ദിവ്യകാരുണ്യ ആരാധനയും നടക്കും. ലോകത്തിന് പ്രതീക്ഷയും ആശ്വാസവുമേകുന്ന പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചു കൊണ്ട് തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു .