ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത ബൈബിള്‍ അപ്പൊസ്തലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന രൂപതാ തല ബൈബിള്‍ കലോത്സവം നവംബര്‍ 18ന് നോര്‍ത്ത് ലിങ്കണ് ഷെയറിലെ സ്കന്തോര്പ്പില് വച്ച് നടത്തപ്പെട്ടു.
രാവിലെ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ ബൈബിൾ പ്രതിഷ്ഠയോടെ ഉൽഘാടന ചടങ്ങുകൾ ആരംഭിച്ചു.12 റീജിയനുകളിലായി നടന്ന കലോത്സവങ്ങളിൽ ഒന്നാം സ്ഥാനം നേടി വിജയികളായ ആയിരത്തിഅഞ്ഞൂറോളം പ്രതിഭകളാണ് സ്കൻതോർപ്പ് ഫ്രെഡറിക് സ്കൂളിലെ 12 വേദികളായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു.
രാവിലെ മുതൽ നടന്ന മത്സരങ്ങളിൽ കേംബ്രിഡ്ജ് റീജിയൻ ഓവറോൾ കിരീടം ചൂടി. രണ്ടും മൂന്നും സ്ഥാനങ്ങൾ സൗതാംപ്ടണ്‍, ബർമിംഗ്ഹാം റീജിയനുകൾക്ക് ലഭിച്ചു
.