ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഭരണ കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പുതിയ കുരിയ, രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു. രൂപതാധ്യക്ഷന്റെ കീഴില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് ആയി ഡോ. ആന്റണി ചുണ്ടെലിക്കാട്ടും ചാന്‍സലര്‍ ആയി ഡോ. മാത്യു പിണക്കാട്ടും തുടരും. പാസ്റ്ററല്‍ കോഡിനേറ്റര്‍, മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സെക്രട്ടറി, പിആര്‍ഒ എന്നീ ഉത്തരവാദിത്വങ്ങള്‍ ഡോ. ടോം ഓലിക്കരോട്ട് നിര്‍വഹിക്കും. വൈസ് ചാന്‍സിലര്‍ ആയി ഫാ. ഫാന്‍സ്വാ പത്തിലും ഫിനാന്‍സ് ഓഫീസര്‍ ആയി ഫാ. ജോ മൂലശ്ശേരി വിസിയും തുടരും.
രൂപതയിലെ വൈദികരുടെയും, സേഫ് ഗാര്‍ഡിങ്, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കമ്മീഷന്‍, ഡേറ്റ പ്രൊട്ടക്ഷന്‍, തീര്‍ത്ഥാടനങ്ങള്‍, സ്ഥാവര ജംഗമ വസ്തുക്കള്‍ എന്നീ കാര്യങ്ങളുടെ ഉത്തരവാദിത്വവും നിര്‍വഹണവും വഹിക്കുന്നത് പ്രോട്ടോ സിഞ്ചെല്ലൂസ് ആയ ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ആയിരിക്കും. ചാന്‍സറി ഓഫീസ് നിര്‍വഹണം, കാനോനികമായ കാര്യങ്ങള്‍, റീജിയണല്‍ കോഡിനേറ്റേഴ്‌സ്, വിസ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്വം നിര്‍വഹിക്കുക രൂപത ചാന്‍സലര്‍ എന്ന നിലയില്‍ ഡോ. മാത്യു പിണക്കാട്ട് ആയിരിക്കും. രൂപതയിലെ പതിനാറോളം വരുന്ന വിവിധ കമ്മീഷനുകള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴോളം വരുന്ന വിവിധ ഫോറങ്ങള്‍ എന്നിവയുടെ നേതൃത്വം വഹിക്കുക പാസ്റ്ററല്‍ കോഡിനേറ്റര്‍ ആയ ഡോ. ടോം ഓലിക്കരോട്ട് ആയിരിക്കും, ഫാ. ജോ മൂലശ്ശേരി ഫിനാന്‍സ് ഓഫിസിന്റെ ചുമതലകള്‍ നിര്‍വഹിക്കും, വൈസ് ചാന്‍സിലര്‍ ആയ ഫാ. ഫാന്‍സ്വാ പത്തില്‍ പ്രോപ്പര്‍ട്ടി കമ്മീഷന്‍, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കമ്മീഷന്‍ ഐ ജി കമ്മീഷന്‍ എന്നിവയുടെ ചുമതല വഹിക്കും. അതുപോലെ തന്നെ രൂപതയിലെ വിവിധ കമ്മീഷനുകളുടെ ചെയര്‍ പേഴ്‌സണ്‍ മാരെയും വിവിധ ഫോറങ്ങളുടെ ഡയറക്ടര്‍ മാരെയും സ്ഥാനങ്ങള്‍ പുനഃക്രമീകരിക്കുകയും ചെയ്തു.