പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ നോക്കിലെ ബസിലിക്ക ദേവാലയത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ തീര്‍ഥാടനം നടത്തി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസന്തങ്ങളിലായി നടന്ന തീര്‍ഥാടനത്തില്‍ വികാരി ജനറല്‍ വരി റെവ. ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ്, രൂപതാ ഫിനാന്‍സ് ഓഫീസര്‍ . ഫാ. ജോ മൂലച്ചേരി വി സി. ഫാ. മാത്യു മുളയോലില്‍, ഫാ. മാത്യു കുരിശുംമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ മിഷനുകളില്‍ നിന്നുള്ള അല്മായ പ്രതിനിധികളും പങ്കെടുത്തു .