സ്റ്റാഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് ബൈബിള്‍ കലോത്സവം സ്റ്റാഫോര്‍ഡില്‍ നടത്തപ്പെട്ടു.. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും, മിഷനുകളില്‍ നിന്നും,പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നും ആയിരത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്ത കലോത്സവം രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായി. രാവിലെ ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു.
ബൈബിള്‍ കലോത്സവത്തിലൂടെയാണ് രൂപതയുടെ സൗന്ദര്യം പങ്കെടുക്കുന്നവര്‍ക്കും, മറ്റുള്ളവര്‍ക്കും ദൃശ്യമാകുന്നത്. അതുപോലെ തന്നെ ബൈബിള്‍ കലോത്സവം വിശുദ്ധ ഗ്രന്ഥത്തോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കുവാനും തിരു വചനത്തിന്റെ സന്ദേശം ചിന്തയിലും , പ്രവര്‍ത്തനനത്തിലും നിഴലിക്കുവാനും സഹായകമാകും.