ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘യുവജന ധ്യാനം 2023’ നവംബര്‍ മാസം 10 മുതല്‍ 12 വരെ സ്റ്റാഫ്ഫോര്‍ഡ്ഷയറിലെ ആള്‍ട്ടനില്‍ വെച്ച് നടത്തപ്പെട്ടു.
വിശ്വാസത്തിലൂന്നിക്കൊണ്ട് പരസ്‌നേഹത്തിലും സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകളും പ്രബോധനങ്ങളും പങ്കുവെക്കുക എന്നതാതായിരുന്നു യുവജന റിട്രീറ്റിലൂടെ ലക്ഷ്യം.
സീറോമലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് (യൂറോപ്പ്) ഡയറക്ടര്‍ ഫാ. ബിനോജ് മുളവരിക്കല്‍, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയർ പേഴ്‌സൺ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ യുവജന ധ്യാനത്തിന് നേതൃത്വം നല്‍കി.