ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ‘പരിശുദ്ധന്‍ പരിശുദ്ധര്‍ക്ക്’ എന്ന രണ്ടാമത് പഞ്ചവത്സര അജപാലന പദ്ധതിയുടെ (2022 – 2027) ആദ്യ പ്രതി പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ നിയുക്ത പ്രീഫെക്ട് ആര്‍ച്ച് ബിഷപ് ക്ലൗഡിയോ ഗുജറോത്തി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ ലണ്ടനിലെ ഉക്രേനിയന്‍ കത്തോലിക്കാ രൂപതാ മെത്രാന്‍ കെന്നെത് നൊവാകൊസ്‌കിക്ക് നല്‍കി പ്രകാശനം ചെയ്തു.
2020 – 2022 കാലയളവിലെ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആയി ശുശ്രൂഷ ചെയ്യുന്ന ആര്‍ച്ച് ബിഷപ്പ് ക്ലൗഡിയോ ഗുജറോത്തി പ്രീഫെക്ട് ആയി ചുമതലയേല്‍ക്കാനായി റോമിലേക്ക് പോകുന്നതിനു മുന്നോടിയായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് മെത്രാന്‍ സമിതി ലണ്ടനില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ വച്ചാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
വെസ്റ്റ് മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ സംഘടിപ്പിച്ച പ്രസ്തുത പരിപാടി മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളസിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാ ബലിയോടെയാണ് ആരംഭിച്ചത്. സീറോ മലബാര്‍ സഭയുടെ തനത് ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം, സംസ്്കാരം തുടങ്ങിയവ വരുന്ന അഞ്ചു വര്‍ഷങ്ങളില്‍ പഠിക്കാനും, നടപ്പിലാക്കാനും ഉതകുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ് ഈ പഞ്ചവത്സര അജപാലന പദ്ധതി.