ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി; രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക ഒത്തുചേരല്‍ കൊവെന്‍ട്രിയില്‍ വച്ച് നടത്തപ്പെട്ടു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു. ‘വിശ്വാസ പരിശീലകര്‍ സഭയുടെ സ്വത്വ ബോധം വളര്‍ത്തുന്നതില്‍ ഉത്സുകര്‍ ആയിരിക്കണം എന്നും സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം പഠിപ്പിക്കല്‍ ശുശ്രൂഷയാണെന്നും അതീവ ജാഗ്രതയോടെ ഈ മേഖലയില്‍ വിശ്വാസ പരിശീലകര്‍ വ്യാപാരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വിശ്വാസ പരിശീലകരെ അദ്ദേഹം ഉത്ബോധിപ്പിച്ചു. മത ബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് പുത്തന്‍ പുരക്കല്‍ സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, പ്രൊക്യൂറേറ്റര്‍ ഫാ. ജോ മൂലശ്ശേരി വി.സി, ഫാ. ജോര്‍ജ് എട്ടുപറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. ടോം ഓലിക്കരോട്ട്, ഫാ. നിധിന്‍ ഇലഞ്ഞിമറ്റം എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ളാസുകള്‍ നയിച്ചു.