ബര്‍മിംഗ്ഹാം: തപസിന്റെയും ആത്മ വിശുദ്ധീകരണത്തിന്റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഇടവകകളിലും,പ്രൊപ്പോസഡ് മിഷന്‍, മിഷന്‍ കേന്ദ്രങ്ങളിലും നോമ്പ് കാല ധ്യാനങ്ങള്‍ നടത്തപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനുഗ്രഹീതരായ ഇരുപതോളം പ്രശസ്തരായ വൈദികരാണ് ധ്യാനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. ഗ്രാന്‍ഡ് മിഷന്‍ വലിയ നോമ്പ് ആദ്യ ആഴ്ചയിൽ തുടങ്ങി ഓശാന ഞായറാഴ്ച്ച അവസാനിച്ചു. ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ സാധിക്കുന്ന എല്ലാ പാരിഷ്/ മിഷൻ / പ്രോപോസ്ഡ് മിഷൻസും സന്ദർശിച്ചു വചന സന്ദേശം നൽകി .