ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ടോട്ടാ പുല്‍ക്ര, 2023 ഡിസംബര്‍ രണ്ടിന് ബിര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 8.30 ആരംഭിച്ചു. ടോട്ട പുല്‍ക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയതയും സ്ത്രീ ശാക്തീകരണവും വിളിച്ചോതുന്ന ആഘോഷമായി മാറി. രൂപത വിമന്‍സ് ഫോറത്തിന്റെ അംഗങ്ങളായ ഏകദേശം 2000 ഓളം സ്ത്രീകള്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന സമ്മേളനം രാവിലെ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഉത്ഘാടനം ചെയ്തു.റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടു ഒപ്പം പ്രവര്‍ത്തിക്കുന്ന, വേള്‍ഡ് വിമന്‍സ് ഓര്‍ഗനൈസേഷന്‍ മുന്‍ പ്രസിഡന്റ് ഡോക്ടര്‍ മരിയ സര്‍വിനോ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പോസ്‌തോലിക ലേഖനങ്ങള്‍ അടിസ്ഥാനമാക്കി സ്ത്രീകള്‍ക്ക് സഭയിലും ആരാധനാക്രമത്തിലും സമൂഹത്തിലും എങ്ങനെ ശക്തമായ സാന്നിധ്യമായി മാറാം എന്ന് വളരെ വ്യക്തമായി സ്ത്രീകള്‍ക്കു മനസ്സിലാക്കി കൊടുത്ത ഡോക്ടര്‍ സര്‍വിനോ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെയും രൂപതയിലെ വിമന്‍സ് ഫോറത്തിന്റെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
അഭിവന്ദ്യ പിതാവിന്റെ ഒപ്പം രൂപതയിലെ മുപ്പതില്പരം വൈദികരും ചേര്‍ന്ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന ഏവര്‍ക്കും ആത്മീയ അനുഭവമായി. ലിറ്റര്‍ജിയുടെ പ്രാധാന്യം, പഠിക്കേണ്ടതിന്റെ ആവശ്യകത, സിറോ മലബാര്‍ ലിറ്റര്‍ജിയുടെ ശക്തിയും സൗന്ദര്യവും എന്നതിനെ ആസ്പദമാക്കി അഭിവന്ദ്യ പിതാവിന്റെ വചന സന്ദേശം ഏവര്‍ക്കും പുതിയ ഉണര്‍വേകി.
രൂപത ഗായകസംഘത്തിലെ സ്ത്രീകള്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട്, വിമന്‍സ് ഫോറം ചെയര്മാന് റെവ ഫാദര്‍ ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ റെവ ഡോക്ടര്‍ സിസ്റ്റര്‍ ജീന്‍ മാത്യു S H. പ്രസിഡന്റ് ഡോക്ടര്‍ ഷിന്‍സി മാത്യു എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. സെക്രട്ടറി റോസ് ജിമ്മിച്ചന്‍ രണ്ടു വര്‍ഷക്കാലത്തെ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചു. ഫോറത്തിലെ അംഗങ്ങളുടെയും അംഗങ്ങള്‍ അല്ലാത്ത സുമനസ്സുകളുടെയും സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കേരളത്തിലെ ഡയാലിസിസ് രോഗികളെ സഹായിക്കാന്‍ രണ്ടു ഹോസ്പിറ്റലികളിലായി 4 ഡയാലിസിസ് മെഷീനുകള്‍ നല്‍കിയത് ഏവര്‍ക്കും സന്തോഷം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നായി.
വൈസ് പ്രസിഡന്റ് ജൈസമ്മ ബിജോ യുടെ നേതൃത്വത്തില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് തയാറാക്കിയ souvenir അന്നേ ദിവസം പ്രകാശനം ചെയ്തു . ഉച്ചക്ക് ശേഷം നടന്ന ആഘോഷമായ കലാപരിപാടിയില്‍ രൂപതയിലെ 12 റീജിയനുകളെ പ്രതിനിധീകരിച്ചു സ്ത്രീകള്‍ വിവിധ കലാവിഭവങ്ങള്‍ ഒരുക്കി . ലിറ്റര്‍ജിക്കല്‍ ക്വിസ് ഉള്‍പ്പെടെയുള്ള എല്ലാ മത്സരങ്ങളുടെയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തതോടൊപ്പം പുതിയ ഭാരവാഹികള്‍ക്കുള്ള സസ്ഥാനകൈമാറ്റവും നടന്നു.വിമന്‍സ് ഫോറം ആന്തത്തോടെ പരിപാടികള്‍ സമാപിച്ചു .