ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനം ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വച്ചു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള വൈദികരും അല്മായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ആരംഭിച്ചത്. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ .ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ഡോ മാര്‍ട്ടിന്‍ തോമസ് ആന്റണി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.സിഞ്ചെല്ലൂസ് ഇന്‍ ചാര്‍ജ് വെരി റെവ ഫാ ജോര്‍ജ് ചേലക്കല്‍ , കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ റെവ ഫാ ഹാന്‍സ് പുതിയാകുളങ്ങര , കോഡിനേറ്റര്‍ ഷാജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കുടുംബ കൂട്ടായ്മ കമ്മീഷന്‍ ആണ് പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത്.