ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 24ന് ശനിയാഴ്ച കാന്റര്‍ബറി റീജണിലെ റെഡ്ഹില്‍ സെന്റ് തെരേസ ദേവാലയത്തില്‍ വെച്ച് ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തപെട്ടു . ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ ബലി അര്‍പ്പിച്ചു സന്ദേശം നൽകി .
വിവിധ വിദേശ ഭാഷകളില്‍ വചനം പ്രഘോഷിച്ചു വരുന്ന, പ്രശസ്ത ധ്യാന ഗുരുവും, റോമില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസ്സറും, ബാംഗ്ലൂര്‍ കര്‍മലാരം തിയോളജി കോളേജില്‍ വിസിറ്റിങ് പ്രൊഫസറുമായ ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്താണ് ബൈബിള്‍ കണ്‍വെന്‍ഷൻ നയിച്ചത് .ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്സൺ ,സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച് വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്‌തു . കാന്റര്‍ബറി റീജണല്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ കോര്‍ഡിനേറ്ററും, വിവിധ മിഷനുകളില്‍ പ്രീസ്റ്റ് ഇന്‍ചാര്‍ജുമായ ഫാ. മാത്യു മുളയോലില്‍ ശുശ്രുഷകള്‍ക്ക് സഹകാര്‍മികത്വം വഹിക്കുകയും ബൈബിള്‍ കണ്‍വന്‍ഷനു നേതൃത്വം കൊടുക്കുകയും ചെയ്‌തു .