NEWS & EVENTS

ശാലോം ശുശ്രൂഷകൾ ലോകത്തിന് ലഭിച്ച അനുഗ്രഹം: മാർ ജോസഫ് സ്രാമ്പിക്കൽ

യു.കെ: ശാലോം ശുശ്രൂഷകളിലൂടെ സംഭവിക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളാണെന്നും മാധ്യമാധിഷ്~ിത സുവിശേഷവത്ക്കരണം ഉൾപ്പെടെയുള്ള ശാലോമിന്റെ ശുശ്രൂഷകൾ പരിശുദ്ധാത്മാഭിഷേകത്തിൽ ലോകത്തിന് ലഭിച്ച അനുഗ്രഹങ്ങളാണെന്നും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ. സ്‌കോട്ട്‌ലൻഡിൽ സംഘടിപ്പിച്ച ശാലോം മിഷൻ ഫയർ 2017 ന് തുടക്കം കുറിച്ച് അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കത്തോലിക്കാസഭ വലിയ കൃതജ്ഞതയോടെ ഉറ്റുനോക്കുന്ന ശാലോം ശുശ്രൂഷകളെ പ്രതി നമുക്ക് ദൈവത്തിന് നന്ദി പറയാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

 

സഭാനേതൃത്വവും കരിസ്മാറ്റിക് മുന്നേറ്റങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന സഭാരേഖയാണ് ദ ചർച്ച് റിജുവിനേറ്റ്;. ഏതാണ്ട് 16 വർഷത്തെ പ~നത്തിനുശേഷം 2016ൽ വിശ്വാസതിരുസംഘം പുറപ്പെടുവിച്ച പ്രസ്തുത രേഖ പരിശുദ്ധാത്മാവിന്റെ ദാനങ്ങളെക്കുറിച്ചാണ് പരാമർശിക്കുന്നത്. ദാനങ്ങളും കൃപകളും അഭിഷേകങ്ങളും പരിശുദ്ധാത്മാവ് ആരുടെമേലും വർഷിക്കാം. ആ ദാനങ്ങൾ പരിശുദ്ധാത്മാവിൽ നിന്നുള്ളതാണോ അല്ലയോ എന്നത് വിവേചിച്ചറിയേണ്ടത് ബിഷപ്പുമാരാണ്. അതിനുള്ള മാനദണ്ഡങ്ങളും ഈ രേഖ വ്യക്തമാക്കുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ ദാനങ്ങളെ നന്മനിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കണമെന്നും പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ലഭിച്ച വ്യക്തികൾക്കൊപ്പം സഹഗമനം നടത്തണമെന്നും രേഖ നിഷ്‌കർഷിക്കുന്നു. ശാലോം ശുശ്രൂഷകൾക്ക് പരിശുദ്ധാത്മാവിന്റെ ദാനങ്ങളും കൃപകളും അഭിഷേകങ്ങളും ലഭിച്ചിട്ടുണ്ട് എന്നതിൽ ആർക്കും സംശയമില്ല. പരിശുദ്ധാത്മാവിന്റെ ഈ ശുശ്രൂഷയിൽ പങ്കുചേരുന്ന എല്ലാവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നതോടൊപ്പം പരിശുദ്ധാത്മാവിന്റെ കൃപകളും അഭിഷേകങ്ങളും ദാനങ്ങളും ഈ ധ്യാനത്തിലൂടെ കൂടുതലായി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ബെന്നി പുന്നത്തറയിലൂടെ ആരംഭിച്ച ഇന്ത്യയിലെ വലിയ ആത്മീയശുശ്രൂഷയാണ് ശാലോം. സുവിശേഷവത്ക്കരണമെന്ന ദൗത്യം വളരെ മനോഹരമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശാലോം പ്രവർത്തകർ നിർവഹിക്കുന്നു.

 

 

 

 

 

 

 

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ബിഷപ്പെന്ന നിലയിൽ ഈ ശുശ്രൂഷകളെ വലിയ തുറവിയോടെയാണ് ഞാൻ സ്വീകരിക്കുന്നത്. സീറോ മലബാർ സമൂഹത്തെ തനത് വിശ്വാസത്തിൽ ശക്തിപ്പെടുത്തുന്നതോടൊപ്പം മറ്റ് കത്തോലിക്കാസഭകളോട് ചേർന്നുനിന്നുതന്നെയാണ് ശുശ്രൂഷ നിർവഹിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ സീറോ മലബാർ സമൂഹങ്ങളുടെ അജപാലനമാണ് എന്നെ ഏൽപ്പിച്ചിരിക്കുന്നത്. സീറോ മലബാർ സഭയ്ക്കുവേണ്ടിയുള്ള ഈ ശുശ്രൂഷയിൽ ശാലോം നൽകുന്ന എല്ലാ സഹായങ്ങൾക്കും പ്രത്യേകമായി നന്ദി അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

ദിവ്യബലികേന്ദ്രീകൃതമായ ജീവിതം നയിക്കുന്നതിൽ നാം ജാഗരൂകരാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കർത്താവിന്റെ മഹത്വ പൂർണമായ വരവിന്റെ മുന്നാസ്വാദനമാണ് ദിവ്യബലിയിലൂടെ നമുക്ക് ലഭിക്കുന്നത്. കർത്താവിന്റെ ബലിമാത്രമാണ് പിതാവിന് സ്വീകാര്യം. കൂദാശകളിലൂടെ അവിടത്തോട് ചേർന്ന് ഒന്നായി നാം അർപ്പിക്കുന്ന ബലികകൾ മാത്രമെ പിതാവിന്റെ മുന്നിൽ സ്വീകാര്യമാകൂ. 

 

 

 

 

 

 

 

വിശുദ്ധ കുർബാന ത്രീതൈ്വക ദൈവത്തിന്റെ പ്രവൃത്തികൾക്കുള്ള നന്ദിയാണെന്നും ഞായറാഴ്ചയാചരണം കൂടാതെ ഒരു ക്രിസ്ത്യാനിക്ക് ശുശ്രൂഷ ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാനസ്‌നാനത്തിലൂടെ ലഭിച്ച സുവിശേഷവത്ക്കരണ ദൗത്യത്തെ വീണ്ടും ഉജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മിഷൻ ഫയറിനെത്തിയവർക്ക് പ്രാർത്ഥനാശംസകൾ നേർന്നാണ് അദ്ദേഹം സന്ദേശം ഉപസംഹരിച്ചത്. ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി, ഫാ. ഫാൻസ്വാ പത്തിൽ, ഫാ. ബിനു സെബാസ്റ്റ്യൻ എന്നിവർ സഹകാർമികരായിരുന്നു. സ്‌കോട്ട്‌ലൻഡിലെ ഗാർവോക്ക് ഹില്ലിലെ വൈൻ കോൺഫറൻസ് സെന്റർ വേദിയാകുന്ന മിഷൻ ഫയറിന് ശാലോം സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ. ജിൽറ്റോ ജോർജ് സി.എം.ഐ, ശാലോം ശുശ്രൂഷകളുടെ സ്ഥാപകൻ ഷെവലിയർ ബെന്നി പുന്നത്തറ എന്നിവരാണ് നേതൃത്വം നൽകുന്നത്.

 

 

 

 

 

 

 

Source: Sunday Shalom Click here for more details