NEWS & EVENTS

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ കലോത്സവം ; അഞ്ചോളം റീജിയണുകളിലെ കലോത്സവ മത്സര തീയതികള്‍ പ്രഖ്യാപിച്ചു

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ കലോത്സവം ; അഞ്ചോളം റീജിയണുകളിലെ കലോത്സവ മത്സര തീയതികള്പ്രഖ്യാപിച്ചു നവംബര്4ന് ബ്രിസ്റ്റോളില്നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്സീറോ മലബാര്രൂപതയുടെ (SMEGB ) പ്രഥമ ബൈബിള്കലോത്സവത്തിന്റെ മുന്നോടിയായുള്ള റീജണല്മത്സരങ്ങളുടെ തീയതികള്പ്രഖ്യാപിച്ചു തുടങ്ങി. റീജണല്മത്സരങ്ങളില്ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്ക്കെ യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്കലോത്സവമായ ഗ്രേറ്റ് ബ്രിട്ടന്സീറോ മലബാര്രൂപത ബൈബിള്കലോത്സവത്തില്പങ്കെടുക്കുവാന്സാധിക്കു. നവംബര്4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്വേ സെന്ററില്പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി 21 കലോത്സവ ഇനങ്ങളില്വിവിധ പ്രായത്തിലുള്ള കുട്ടികള്മത്സരിക്കും . യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബൈബിള്കലോത്സവമായ എസ്എംഇജിബി ബൈബിള്കലോത്സവത്തില്രൂപതയുടെ എട്ടു റീജണുകളില്നിന്ന് വിജയിച്ചു വരുന്ന കുട്ടികള്പങ്കെടുക്കും. ഗ്ലാസ്ഗോയില്സെപ്തംബര്30നാണ് റീജണല്മത്സരങ്ങള്ക്ക് തുടക്കമാകുന്നത്. ഫാ ജോസഫ് വെമ്പടംതറയാണ് ഗ്ലാസ്ഗോ റീജണല്കോര്ഡിനേറ്റര്. പ്രസ്റ്റണില്ഒക്ടോബര്21നാണ് റീജണല്മത്സരം നടക്കുക.ഫാ സജി തോട്ടത്തിലാണ് റീജണല്കോര്ഡിനേറ്റര് ബ്രിസ്റ്റോള്കാര്ഡിഫ് റീജണില്ഒക്ടോബര്7നാണ് റീജണല്മത്സരങ്ങള്സംഘടിപ്പിച്ചിരിക്കുന്നത്. ഫാ പോള്വെട്ടിക്കാട്ടാണ് റീജണല്കോര്ഡിനേറ്റര്. ലണ്ടന്റീജണില്സെപ്റ്റംബര്30നാണ് റീജണല്മത്സരങ്ങള്സംഘടിപ്പിച്ചിരിക്കുന്നത്. ഫാ. സെബാസ്റ്റ്യന്ചാമക്കാലയും ഫാ. ജോസ് അന്തിയാംകുളവുമാണ് റീജണല്കോര്ഡിനേറ്റര്മാര്. കേംബ്രിഡ്ജ് റീജിയനില്ഒക്ടോബര്1നാണ് റീജണല്മത്സരങ്ങള്നടക്കുന്നത്. ഫാ. ട്രയിന്മുല്ലക്കാരായാണ് കോര്ഡിനേറ്റര്. ഗ്രേറ്റ് ബ്രിട്ടന്രൂപത സ്ഥാപിതമായതിന് ശേഷം രൂപതയുടെ നേതൃത്വത്തില്ആദ്യമായി നടക്കുന്ന ബൈബിള്കലോത്സവമാണിത്. സീറോ മലബാര്സഭയുടെ എട്ട് റീജിയനുകളിലായി ആദ്യ ഘട്ട മത്സരങ്ങള്നടക്കും. ഒക്ടോബര്14ന് മുമ്പ് എല്ലാ റീജിയണിലെ മത്സരങ്ങളും പൂര്ത്തിയാകും. നിലവില്പ്രഖ്യാപിച്ചിരിക്കുന്ന റീജിയണല്മത്സരങ്ങളുടെ വിവരങ്ങളിവയാണ് Region : Glasgow Regional Coordinator: Fr Joseph Vembadamthara Regional Kalotsavam Date : 30th September 2017 Venue : St Cuthberts Church, 98 High Blatnyre Road, Hamilton ML3 9HW Region : Preston Regional Coordinator: Fr Saji Thottathil Regional Kalotsavam Date : 21st October 2017 Venue : De La Salle Academy, Carr Lane East L11 4SG Region : Bristol Cardiff Regional Coordinator:Fr Paul Vettikkattu Regional Kalotsavam Date : 7th October 2017 Venue : Greenway Centre, Southmead, Bristol BS10 5PY Region : London Regional Co-ordinator: Fr. Sebastian Chamakkala & Fr Jose Anthiakulam Regional Kalotsavam Date : 30th September 2017 Venue : Salesian House, Surrey Lane, London SW11 3PN Time : 9:00am to 6:00pm Region : Cambridge Regional Co-ordinator: Fr. Terin Mullakkara Regional Kalotsavam Date : 1st October 2017 Venue : St Alban’s Catholic School, Digby Road, Ipswich IP4 3NI Time : 2pm to 10pm മറ്റു മൂന്നു റീജിയനുകളിലെ കലോത്സവ തീയതികള്ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുന്നതാണ്.