NEWS & EVENTS

അജപാലന രംഗത്ത് നൂതന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ആലോചനായോഗം നവംബര്‍ 20 മുതല്‍ 22 വരെ

അജപാലന രംഗത്ത് നൂതന കര്മ്മ പദ്ധതികള്ആവിഷ്ക്കരിക്കാന്ഗ്രേറ്റ് ബ്രിട്ടന്രൂപതയില്ആലോചനായോഗം നവംബര്20 മുതല്22 വരെ പ്രെസ്റ്റന്: ഗ്രേറ്റ് ബ്രിട്ടന്സീറോ മലബാര്രൂപതയുടെ ഒന്നാം വാര്ഷികത്തില്ഭാവികര്മ്മ പദ്ധതികള്ആവിഷ്കരിക്കാനുള്ള നിര്ണ്ണായക സമ്മേളനം നവംബര്20 മുതല്22 വരെ ന്യൂട്ടണിലുള്ള കെഫെന്ലി പാര്ക്കില്നടക്കുമെന്ന് രൂപതാധ്യക്ഷന്മാര്ജോസഫ് സ്രാമ്പിക്കല്അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്സീറോ മലബാര്രൂപത രൂപീകൃതമായതിന് ശേഷമുള്ള ആദ്യ വര്ഷം മുഴുവന്രൂപതയുടെ വിവിധ ഭാഗങ്ങള്സന്ദര്ശിക്കുന്നതിനും വിശ്വാസികളെ നേരില്കാണുന്നതിനും വിശ്വാസികളുടെ അജപാലന ആവശ്യങ്ങള്നേരിട്ട് മനസിലാക്കുന്നതിനുമായി മാര്ജോസഫ് സ്രാമ്പിക്കല്മാറ്റിവച്ചിരിക്കുകയായിരുന്നു. ഈ സന്ദര്ശനങ്ങളുടെ ഉള്ക്കാഴ്ചയിലാണ് അടുത്ത വര്ഷങ്ങളിലേക്കുള്ള കര്മ്മ പദ്ധതികള്രൂപം നല്കുന്നതിന് രൂപതയുടെ വിവിധ തലങ്ങളില്പ്രവര്ത്തിക്കുന്ന മുന്നൂറോളം പേരടങ്ങുന്ന ആലോചനാസമ്മേളനം രൂപതാധ്യക്ഷന്വിളിച്ചിരിക്കുന്നത്. ഈ സമ്മേളനത്തില്പങ്കെടുക്കുന്നത് രൂപതയില്ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യാസിനികളും ഓരോ വി. കുര്ബ്ബാന കേന്ദ്രങ്ങളില്നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അല്മായ പ്രതിനിധികളുമായിരിക്കും. അല്മായ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത് ഓരോ വി. കുര്ബ്ബാന കേന്ദ്രങ്ങളിലെയും പ്രധാന മതാദ്ധ്യാപകന്, കൈക്കാരന്അദ്ധ്യാപകന്, കമ്മിറ്റിയംഗങ്ങള്, മറ്റെന്തെങ്കിലും നേതൃസ്ഥാനം വഹിക്കുന്നവര്ഇവരില്ആരെങ്കിലും ഒരാളായിരിക്കും. രണ്ടു ദിവസങ്ങളിലായി സമ്മേളിക്കുന്ന ഈ ആലോചനായോഗത്തില്യുകെയുടെ ജീവിതസാഹചര്യങ്ങളില്നിന്ന് കൊണ്ട് വിശ്വാസസാക്ഷ്യം നല്കുന്നതിനെ പറ്റിയും വിശ്വാസ കൈമാറ്റ കാര്യത്തിലെ വെല്ലുവിളികളെ കുറിച്ചും സഭാശുശ്രൂഷകളില്അല്മായര്പങ്കാളിത്തം വഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും രൂപതാതലത്തില്ക്രമീകരിച്ചിരിക്കുന്ന വിവിധ സംഘടനകളുടെ പ്രവര്ത്തനങ്ങളെ കുറിച്ചും യോഗം ചര്ച്ച ചെയ്യും. കഴിഞ്ഞ ഒരു വര്ഷമായി രൂപതയുടെ വിവിധ ഭാഗങ്ങളില്സന്ദര്ശനം നടത്തിയപ്പോള്സഭാമക്കള്തങ്ങളുടെ വിശ്വാസം ജീവിക്കാനും കൈമാറ്റം ചെയ്യാനും എടുക്കുന്ന വലിയ ആവേശവും ഉത്സാഹവും കാണാനായത് ഏറെ സന്തോഷം നല്കിയെന്ന് മാര്സ്രാമ്പിക്കല്പറഞ്ഞു. സഭയുടെ എല്ലാ മേഖലയിലുള്ളവരെയും ഒരുമിച്ചു വിളിച്ചു കൂട്ടി പൊതുവായി ആലോചിച്ച് ആവശ്യമായ കര്മ്മപദ്ധതികള്രൂപം നല്കുവാന്ശ്രമിക്കുന്നത് ബഹുജനപങ്കാളിത്തത്തിലാണ് സഭയുടെ വളര്ച്ച എന്ന ബോധ്യം കൂടുതല്ആഴപ്പെടാന്സഹായകമാകുമെന്ന് മാര്സ്രാമ്പിക്കല്പ്രത്യാശ പ്രകടിപ്പിച്ചു. രൂപത രൂപീകൃതമായത് മുതല്ഒരു പുത്തന്ഉണര്വ്വ് യുകെയിലുള്ള സീറോ മലബാര്വിശ്വാസികളില്പ്രകടമാണ്. അജപാലന പ്രവര്ത്തനങ്ങള്കൂടുതല്കാര്യക്ഷമമാക്കുവാന്പുതിയ മെത്രാന്റെ നേതൃത്വത്തിന് കഴിയുന്നുണ്ടെന്നതിന്റെയും വിശ്വാസികള്പൂര്ണ്ണമനസ്സോടെ ഈ ശ്രമങ്ങളുടെ കൂടെ നില്ക്കുന്നുണ്ടെന്നതിന്റെയും ഒടുവിലത്തെ ഉദാഹരണമായിരുന്നു എണ്ണായിരത്തിലധികം വിശ്വാസികള്പങ്കെടുത്ത വാല്സിംഹവും തിരുനാളില്ഇത്തവണ ദൃശ്യമായത്.


Click here for more details