NEWS & EVENTS

വാൽസിംഹാം തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

വാൽസിംഹാം: കാത്തുകാത്തിരുന്ന ദിവസത്തിലേക്ക് ഇനി ഒരു പകലിന്റെ ദൂരം മാത്രം. ഗ്രേറ്റ് ബ്രിട്ടൺന്റ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ രാജ്യങ്ങളിൽ നിന്നും മലയാളി ക്രൈസ്തവർ ഒരുമിച്ചു കൂടുന്ന പ്രസിദ്ധമായ വാൽസിംഹാം തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. തിരുനാളിൽ പ്രസുദേന്തി മാരായി നേതൃത്വം നൽകുന്ന സഡ്ബറി കമ്യൂണിറ്റിയും മറ്റു വിവിധ കമ്മറ്റികളും രക്ഷാധികാരി മാർ ജോസഫ് സ്രാമ്പിക്കലിന്റെയും ജനറൽ കൺവീനർ റവ. ഫാ. ടെറിൻ മുല്ലക്കരയുടെയും നേതൃത്വത്തിൽ തയ്യാറായിക്കഴിഞ്ഞു. നാളെ രാവിലെ 9 മണിക്ക് റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിസും നേതൃത്വം നൽകുന്ന മരിയൻ ധ്യാനചിന്തകളോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ ഉച്ചക്കഞ്ഞ് 3:30 ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികനാകുന്ന വിശുദ്ധ കുർബാനയോടെയാണ് സമാപിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് തീർത്ഥാടകരായെത്തുന്ന വൈദീകരുടെയും വിശ്വാസികളുടെയും ശ്രദ്ധയിലേക്ക് ചില സുപ്രധാന കാര്യങ്ങൾ സംഘാടക സമിതി ഓർമ്മിപ്പിക്കുന്നു:

1. തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന വൈദീകർ അവരവരുടെ കുർബാനക്കുപ്പായം കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടതാണ്

2. കോച്ചുകളിൽ വരുന്നവർ പ്രദക്ഷണത്തിന് ഉപയോഗിക്കേണ്ട മുത്തുകുടകൾ, പൊൻ - വെള്ളി കുരിശുകൾ, മെഗാഫോണുകൾ, ബാനറുകൾ, കൊടി- തോരണങ്ങൾ മുതലായവ കരുതേണ്ടതാണ്.

3. വിശുദ്ധ കുർബാനയിൽ സജീവമായി പങ്കുചേരാൻ അതാതു സമൂഹങ്ങളിൽ നിന്നു കുർബാന പുസ്തകവും കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടതാണ്.

4. തിരുകർമ്മങ്ങളുടെ സമയക്രമീകരണങ്ങൾ, വാൽസിംഹാമിലേക്ക് വരാനും തിരിച്ചു പോകാനുമുള്ള റൂട്ടുകളുടെ ക്രമീകരണങ്ങളടങ്ങിയ മാപ്പുകൾ തുടങ്ങിയവ ചുവടെ ചേർത്തിരിക്കുന്നു. ഈ അനുഗ്രഹീത ദിനത്തിലേയ്ക്കും വാൽസിംഹം മാതാവിന്റെ തിരുസന്നിധിയിലേയ്ക്കും എല്ലാ ക്രൈസ്തവ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു.

NB: Below is a link to the google map on the Shrine’s website. The coaches will need to leave Fakenham via the A148 and turn left onto the B1105. They will then need to turn left again to stay on the B1105. They then turn right onto Green Way and approach Houghton St. Giles via North Barsham. On the attached map the latter part of the route is marked in black. We are proposing to put out some yellow signs marked Shrine with arrows to guide the coaches. At the end of the day we should have stewards on duty at that point to guide the coaches to exit. NB: Below is a link to the google map on the Shrine’s website. The coaches will need to leave Fakenham via the A148 and turn left onto the B1105. They will then need to turn left again to stay on the B1105. They then turn right onto Green Way and approach Houghton St. Giles via North Barsham. On the attached map the latter part of the route is marked in black. We are proposing to put out some yellow signs marked Shrine with arrows to guide the coaches. At the end of the day we should have stewards on duty at that point to guide the coaches to exit