NEWS & EVENTS

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ മതപഠന ക്ലാസ്സുകളിലെ കുട്ടികൾക്കായി നോമ്പുകാല വാർഷിക ധ്യാനം

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ മതപഠന ക്ലാസ്സുകളിലെ കുട്ടികൾക്കായി നോമ്പുകാല വാർഷിക ധ്യാനം ഏപ്രിൽ 23 നും 24 നും. പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയതി മാർച്ച് 20.
 
മിശിഹായുടെ പീഡാസഹനങ്ങളെ പ്രത്യേകിച്ച് അനുസ്മരിച്ചു പ്രാർത്ഥിക്കുന്ന ഈ നോമ്പ് കാലത്ത് ഗ്രേറ്റ്  ബ്രിട്ടൺ രൂപതയിൽ മതപഠന ക്ലാസ്സുകളിലെ കുട്ടികൾക്കായി നോമ്പുകാല വാർഷിക ധ്യാനം ഏപ്രിൽ 23 നും 24 നും നടത്തപ്പെടും. രൂപതയിലെ കുട്ടികൾക്കായി സംഘടിച്ചിപ്പിച്ചിരിക്കുന്ന നോമ്പുകാല ധ്യാനത്തിൽ മതപഠന ക്ലാസ്സുകളിലെ എട്ടു മുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. യു എസ് എ യിൽ നിന്നുള്ള ആദ്യത്തെ  സീറോ മലബാർ വൈദീകനായ  ബഹുമാനപെട്ട കെവിൻ മുണ്ടക്കൽ അച്ചനാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ മതപഠന ഡിപ്പാർട്മെന്റിൽ നിന്നും നിർദ്ദേശ്ശിച്ചിരിക്കുന്ന പ്രസ്തുത ഫോം  പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ് . പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയതി മാർച്ച് 20 ആയിരിക്കും . പേരുകൾ രജിസ്റ്റർ ചെയ്യുമ്പോൾ  കുട്ടികളുടെ csmegb.net ഇമെയിൽ നിർബന്ധമായും ചേർത്തിരിക്കണം. ഓൺലൈൻ ആയി നടത്തപെടുന്ന ഈ ധ്യാനത്തിന്റെ ലിങ്ക് കുട്ടികളുടെ csmegb.net ലേക്ക് ആയിരിക്കും അയക്കുക.
 
മാർച്ച് 23 ന് ബ്രിസ്റ്റോൾ -കാർഡിഫ് ,ലണ്ടൻ, സൗത്താംപ്റ്റൺ , പ്രസ്റ്റൺ എന്നീ റീജിയണിലെ കുട്ടികൾക്കും മാർച്ച് 24 ന് കെയിംബ്രിഡ്ജ് , ഗ്ലാസ്‌കോ , മാഞ്ചസ്റ്റർ ,കവന്റ്രി  എന്നീ റീജിയണിലെ കുട്ടികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഈ നോമ്പുകാല ധ്യാനത്തെക്കുറിച്ച് കൂടുതലായുള്ള വിവരങ്ങൾ അറിയുന്നതിനായി ഓരോ പ്രദേശത്തെയും മതപഠന പ്രഥാന അധ്യാപകനുമായ ബന്ധപ്പെടുകയോ രൂപത മതപഠന ഡിപ്പാർട്മെന്റുമായി ബന്ധപ്പെടുകയോ ചെയ്യണ്ടതാണ് .