Syncellus

Syncellus

Rev Fr. Jino Arikkatt MCBS 

Syncellus,  Syro Malabar Eparchy of Great Britain

 

ദിവ്യകാരുണ്യ മിഷനറി സഭാഅംഗവും (MCBS) ഇരിഞ്ഞാലക്കുട സെൻ്റ്  മേരീസ് കരൂർ ഇടവകഅംഗവുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിന് ശേഷം ലഭിച്ച ആദ്യ ഇടവക ദേവാലയമായ 'ഔർ ലേഡി ക്വീൻ ഓഫ് പീസ്, ലിതെർലാൻഡ്, ലിവർപൂൾ ദേവാലയത്തിൻ്റെ വികാരിയാണ്. അരീക്കാട്ട് വർഗ്ഗീസ് - പൗളി ദമ്പതികളുടെ പുത്രനായി ജനിച്ച അദ്ദേഹം അതിരമ്പുഴ ലിസ്യൂ സെമിനാരി, ബാംഗ്ളൂർ ജീവാലയ, താമരശ്ശേരി സനാതന മേജർ സെമിനാരി എന്നിവിടങ്ങളിലായി വൈദികപഠനം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യം, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഹ്യൂമൻ റിസോഴ്സ് മാനേജ്‌മന്റ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദങ്ങൾ നേടിയിട്ടുണ്ട്.