Syncellus

Syncellus

Very Rev Mgr George Chelackal 

Syncellus,  Syro Malabar Eparchy of Great Britain

 

2015 ൽ സി.ബി.എസ്.സി. യുടെ മികച്ച അധ്യാപകനുള്ള നാഷണൽ അവാർഡ് നേടിയ വെരി റെവ. ഫാ. ജോർജ് തോമസ് ചേലക്കൽ,  താമരശ്ശേരി രൂപതയിലെ പുതുപ്പാടി- വെള്ളിയാട് ഇടവകഅംഗമാണ്. ചേലക്കൽ തോമസ് - ഏലിക്കുട്ടി ദമ്പതികളുടെ  പുത്രനായ ഫാ. ജോർജ്, തലശ്ശേരി മൈനർ സെമിനാരി, വടവാതൂർ മേജർ സെമിനാരി എന്നിവടങ്ങളിലായി വൈദികപഠനം പൂർത്തിയാക്കി. താമരശ്ശേരി രൂപതയുടെ വിവിധ ഇടവകകളിൽ വികാരിയായി സേവനം ചെയ്ത അദ്ദേഹം വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകൻ, പ്രധാന അദ്ധ്യാപകൻ എന്നീ നിലകളിലും ശുശ്രുഷ ചെയ്തു. സോഷിയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ മാസ്റ്റർ ബിരുദവും ബി. എഡ്. ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരിയായി സേവനം ചെയ്യുന്നു. 

 

Address : Mother of God Church Presbytery,

                Greencoat  Road Leicester  LE3 6NZ

Email     :  gchelackal@gmail.com

Mob       :  07455307570